X
X

Fact Check : ‘ഇന്ത്യയെ എങ്ങനെ ഒരു ക്രിസ്ത്യൻ രാജ്യമാക്കി മാറ്റാം’ എന്ന പുസ്തകത്തോടൊപ്പം സോണിയ ഗാന്ധിയുടെ ചിത്രം എഡിറ്റുചെയ്തു ചേർത്തത് വൈറലാകുന്നു

സോണിയ ഗാന്ധിയുടെ ഒരു  ചിത്രം   സോഷ്യൽ മീഡിയയിൽ വൈറലാണ്, 'ഇന്ത്യയെ എങ്ങനെ ഒരു ക്രിസ്ത്യൻ രാജ്യമായി പരിവർത്തനം ചെയ്യാം' എന്ന പുസ്തകം അവർക്കു  പിന്നിൽ കാണിക്കുന്നു.

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : സോണിയ ഗാന്ധിയുടെ ഒരു  ചിത്രം   സോഷ്യൽ മീഡിയയിൽ വൈറലാണ്, ‘ഇന്ത്യയെ എങ്ങനെ ഒരു ക്രിസ്ത്യൻ രാജ്യമായി പരിവർത്തനം ചെയ്യാം’ എന്ന പുസ്തകം അവർക്കു  പിന്നിൽ കാണിക്കുന്നു. പല ഉപയോക്താക്കളും ഈ ചിത്രം അത് യഥാർത്ഥമാണെന്ന് കരുതി പങ്കിടുന്നു..

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ  വൈറൽ ചിത്രം എഡിറ്റുചെയ്തതാണെന്ന്  കണ്ടെത്തി. യഥാർത്ഥ ചിത്രത്തിൽ , അത്തരമൊരു പുസ്തകവും സോണിയ ഗാന്ധിയുടെ പശ്ചാത്തലത്തിൽ ദൃശ്യമാകില്ല.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫേസ്ബുക്ക് ഉപയോക്താവ് ‘Sameer Thakur’ (Archive) പങ്കുവെച്ച ഈ വൈറൽ പോസ്റ്റിന്റെ അടിക്കുറിപ്പ്: “ഇത് മനസിലാക്കിയയാൾ വളരെ ബുദ്ധിമാനാണ്. അവർ  ഇതുവരെ ഭാരതത്തിൽ എന്തുകൊണ്ട് താമസിച്ചതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. അവർക്ക് ഇപ്പോഴും  ഹിന്ദി അറിയില്ല, പക്ഷേ അവർ തന്റെ ലക്സയം പൂർത്തീകരിക്കാണ്  ശ്രമിക്കുന്നത്. അതിനായി അവർ തന്റെ 

നൂറ് ശതമാനം  നൽകുന്നു.”

അന്വേഷണം:

മുൻപും ഈ ചിത്രം ഇങ്ങനെ വൈറൽ ആയിട്ടുണ്ട്. വിശ്വാസ് ന്യൂസ് ഇത് previously fact-checked . ആ സമയത്ത് , ഒരു ഗൂഗിൾ  റിവേഴ്സ് ഇമേജ് സെർച്ച്  ഞങ്ങളെ 2020 ഒക്ടോബർ 27 ന് രാഹുൽ ഗാന്ധിയുടെ ട്വിറ്ററിൽ (ഇപ്പോൾ X) അക്കൗണ്ടിലേക്ക് നയിച്ചു, അതിൽനിന്നാണ് ഈ  വൈറൽ സ്ക്രീൻഷോട്ട് എടുത്തിട്ടുള്ളത്. യഥാർത്ഥ വീഡിയോയിൽ, അത്തരം ഒരു പുസ്തകവും സോണിയയ്ക്ക് പിന്നിൽ ദൃശ്യമാകില്ല.

ഐ എൻ സിയുടെ  ഔദ്യോഗിക YouTube ചാനലിൽ ഈ വീഡിയോ 2020 ഒക്ടോബർ 27 ന് അപ്‌ലോഡ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി, അതിലും  അത്തരമൊരു പുസ്തകം കാണാനാകില്ല. 

2020 ഒക്ടോബർ 27 ന് അപ്‌ലോഡ് ചെയ്ത ഈ വീഡിയോയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്  ബീഹാറിലെ ജനങ്ങളെ സോണിയ അഭിസംബോധന ചെയ്യുന്നു. അതിൽ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും അവർ പറയുന്നു. . 2020 ഒക്ടോബറിൽ രാഹുൽ ഗാന്ധിയാണ് ഈ  വീഡിയോ ആദ്യമായി പങ്കിട്ടത്, പിന്നീട് നിരവധി മാധ്യമ സ്ഥാപഞങ്ങളും  അവരുടെ റിപ്പോർട്ടുകളിൽ ഇതില്നിന്നുള്ള  സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചു.

2021 -ൽ ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ ചിത്രം എഡിറ്റുചെയ്തതാണെന്ന്  കോൺഗ്രസ് നേതാവ് പവൻ ഖേരയും സ്ഥിരീകരിച്ചു.. ഈ എഡിറ്റുചെയ്ത ചിത്രത്തിന്റെ പ്രചാരണത്തിനെതിരെ  അദ്ദേഹം എഫ്ഐആർ നല്കിയിട്ടുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

എഡിറ്റുചെയ്ത ചിത്രം പങ്കിട്ട ഫേസ്ബുക്ക് യൂസർ സമീർ  താക്കൂറിന്    700 ലധികം ഫോളോവേഴ്സ് ഉണ്ട്.

നിഗമനം:  വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ  വൈറൽ ചിത്രം എഡിറ്റുചെയ്തതാണെന്ന്  കണ്ടെത്തി. വൈറൽ വീഡിയോയിൽ ‘ഇന്ത്യയെ എങ്ങനെ ഒരു ക്രിസ്ത്യൻ രാജ്യമായി പരിവർത്തനം ചെയ്യാം’ എന്ന പുസ്തകം സോണിയ ഗാന്ധിക്കു  പിന്നിൽ കാണിക്കുന്നു. യഥാർത്ഥ വീഡിയോയിൽ, അത്തരം ഒരു പുസ്തകവും സോണിയയ്ക്ക് പിന്നിൽ ദൃശ്യമാകില്ല.

  • Claim Review : സോണിയ ഗാന്ധിയുടെ പശ്ചാത്തലത്തിൽ ' ഇന്ത്യയെ ഒരു ക്രിസ്ത്യൻ രാഷ്ട്രം ആക്കൽ  ' എന്ന ശീർഷകത്തിൽ  ഒരു പുസ്തകം
  • Claimed By : ഫേസ്ബുക്ക് ഉപയോക്താവ് ‘Sameer Thakur’  അനു.
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later