X

വസ്തുത പരിശോധന: ഡബ്ള്യൂ എച്ച് ഒ പുറത്തിറക്കിയ 10 കൊലയാളി ഭക്ഷണങ്ങളുടെ പട്ടിക കാണിക്കുന്ന വൈറൽ ഗ്രാഫിക്സ് വ്യാജം

നിഗമനം: ഡബ്ള്യൂ എച്ച് ഒ പുറത്തിറക്കിയ 10 കൊലയാളി ഭക്ഷണങ്ങളുടെ പട്ടിക കാണിക്കുന്ന വൈറൽ ഗ്രാഫിക്സ് വ്യാജം. അങ്ങനെ ഒരു പട്ടികയും ഡബ്ള്യൂ എച്ച് ഒ പുറത്തിറക്കിയിട്ടില്ല.

  • By Vishvas News
  • Updated: July 31, 2021

വിശ്വാസ് ന്യൂസ്(ന്യൂഡൽഹി): ചില ഭക്ഷണസാധനങ്ങളുടെ ഒരു പട്ടികയുടെ ഗ്രാഫിക്സ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലോകാരോഗ്യ സംഘടനയുടെ ലോഗോയോടുകൂടിയ ഈ ഗ്രാഫിക്സ്  ഡബ്ള്യൂ എച്ച് ഒ പുറത്തിറക്കിയതാണ് എന്നാകുന്നു അവകാശപ്പെടുന്നു.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി. ഇങ്ങനെയൊരു പട്ടികയോ ഉപദേശമോ ഡബ്ള്യൂ എച്ച് ഒ  ജൂലായ് 6, 2021 -ന് പുറപ്പെടുവിച്ചിട്ടില്ല.

അവകാശവാദം

MH AY എന്ന യൂസർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഡബ്ള്യൂ എച്ച് ഒയുടെ ലോഗോയോടുകൂടിയ ഈ ഗ്രാഫിക്സിൽ ഇങ്ങനെ വായിക്കാം: “ടോപ് 10  കൊലയാളി ഭക്ഷണങ്ങൾ / 8 എണ്ണം ഫിലിപ്പൈൻസിൽ കണ്ടെത്തി / ഫ്രഞ്ച് ഫ്രെയ്സ /ബർഗർ/ ഐസ് ക്രീം/ ഐസ് ചേർത്ത  ചായ/ ചിപ്പി-റെഡ്/  ഡോ നട്ട് / പാന്സിട് കാന്റൺ / മധുരീകരിച്ച പോർക്ക്”.

ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ.

അന്വേഷണം

ഡബ്ള്യൂ എച്ച് ഒയുടെ വെബ്സൈറ്റിലോ സമൂഹമാധ്യമ ഹാൻഡിലുകളോ ഇങ്ങനെയൊരു വൈറൽ പട്ടിക ഉണ്ടോ എന്ന് പരിശോധിച്ചുകൊണ്ടാണ് വിശ്വാസ് ന്യൂസ് അന്വേഷണം ആരംഭിച്ചത്.  എന്നാൽ അവിടെയൊന്നും ഇങ്ങനെയൊരു പട്ടിക കാണാനായില്ല.

എന്നാൽ ലോകാരോഗ്യ സംഘടനയുടെ ( ഡബ്ള്യൂ എച്ച് ഒ) വെസ്റ്റേൺ പെസഫിക് ട്വിറ്ററിൽ  ഈ വൈറൽ അവകാശവാദം നിഷേധിച്ചുകൊണ്ടുള്ള ഒരു ട്വീറ്റ് ഞങ്ങൾ കണ്ടു: ” ഡബ്ള്യൂ എച്ച് ഒ ഒരിക്കലും 10  കൊലയാളി ഭക്ഷണങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഞങ്ങൾ തീർച്ചയായും ഒരു ആരോഗ്യകരമായ ആഹാരക്രമം പ്രോത്സാഹിപ്പിക്കുന്നു. ഇതിനെപറ്റി കൂടുതൽ വായിക്കൂ: http://goo.gl/gfkos3

ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിലെ ചില ഉപദേശനിർദ്ദേശങ്ങൾ അനുസരിച്ച്  ഡബ്ള്യൂ എച്ച് ഒ സുരക്ഷിത ഭക്ഷണ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യപ്രദമായ ആഹാരക്രമം ശുപാര്ശചെയ്യുന്നു. അത് ഇവിടെ വായിക്കൂ.

വിശ്വാസ് ന്യൂസ്    ഡബ്ള്യൂ എച്ച് ഒയുടെ വക്താവിനെ ബന്ധപ്പെട്ടപ്പോൾ ഈ വൈറൽ അവകാശവാദം വ്യാജമാണെന്നും തങ്ങൾ അങ്ങനെ ഒരു പട്ടികയും പുറത്തിറക്കിയിട്ടില്ലെന്നും അറിയിച്ചു.

ഫേസ്‌ബുക്കിൽ ഫേസ്‌ബുക്ക് യൂസർ MH AY എന്ന ഉപയോക്താവാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അയാളുടെ പ്രൊഫൈൽ സ്കാൻ ചെയ്തപ്പോൾ ഫിലിപൈൻസിനിപുറത്തുള്ള യൂസറാണെന്ന് വ്യക്തമായി

निष्कर्ष: നിഗമനം: ഡബ്ള്യൂ എച്ച് ഒ പുറത്തിറക്കിയ 10 കൊലയാളി ഭക്ഷണങ്ങളുടെ പട്ടിക കാണിക്കുന്ന വൈറൽ ഗ്രാഫിക്സ് വ്യാജം. അങ്ങനെ ഒരു പട്ടികയും ഡബ്ള്യൂ എച്ച് ഒ പുറത്തിറക്കിയിട്ടില്ല.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later