X

വസ്തുത പരിശോധന: ഇല്ല, കപിൽ സിബൽ സുപ്രീം കോർട്ടിൽ ടിക് ടോക്ക് നിരോധനത്തിനെതിരെ പോരാടുന്നില്ല

  • By Vishvas News
  • Updated: July 14, 2020

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ കപിൽ സിബൽ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടപെടുന്നുണ്ട്.

സർക്കാരിനെതിരെ ടിക്ക് ടോക്കിനെ ന്യായീകരിച്ച് സുപ്രീം കോടതിയിൽ കപിൽ സിബൽ ഹാജരാകാൻ പോകുന്നതായി വാർത്തകളൊന്നുമില്ലെന്ന് വിശ്വാസ് ന്യൂസ് കണ്ടെത്തി. ഇതുവരെ ഈ പോസ്റ്റ് 450 ൽ അധികം തവണ ഷെയർ ചെയ്യപ്പെടുകയും 500 ലധികം ആളുകൾ കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും സിബലിനെ വിമർശിക്കുന്നുമുണ്ടു.

അവകാശവാദം:

“ബിഗ് ബ്രേക്കിംഗ്: കോൺഗ്രസിന്റെ വിശ്വസ്തനായ അടിമ കപിൽ സിബൽ സുപ്രീം കോടതിയിൽ ടിക് ടോക്ക് നിരോധനത്തിനെതിരെ പോരാടും” എന്ന് ഹിന്ദിയിൽ അവകാശപ്പെടുന്ന സൗരഭ് ചൗധരിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. 

പോസ്റ്റിന്റെ ആർക്കൈവുചെയ്‌ത പതിപ്പ് ഇവിടെ കാണാം.

അന്വേഷണം:

കപിൽ സിബൽ ഒരു അഭിഭാഷകൻ കൂടിയാണ്, അതിനാൽ കോടതിയിൽ സർക്കാരിൻറെ തീരുമാനത്തെ ചോദ്യം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിൽ ഇത് പ്രധാനവാർത്തകളായിരിക്കും, പക്ഷേ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ഒരു മാധ്യമ റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തിയില്ല.

സ്ഥിരീകരണം ലഭിക്കാൻ ഞങ്ങൾ കപിൽ സിബാലിനെ സമീപിച്ചു, വൈറൽ പോസ്റ്റിലെ അവകാശവാദം തെറ്റാണെന്ന് ഞങ്ങളോട് പറഞ്ഞു. അത്തരമൊരു കേസുമായി അദ്ദേഹത്തെ സമീപിച്ചിട്ടില്ല, ഈ കേസുമായി പോരാടുന്നില്ല.

ഇന്ത്യയുടെ പ്രദേശം തിരിച്ചുപിടിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട് സിബൽ അടുത്തിടെ ഒരു കാവ്യ സന്ദേശം ട്വീറ്റ് ചെയ്തിരുന്നു.

സൗരഭ് ചൗധരി “I M WITH SUDHIR CHAUDHARY” എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പങ്കിട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ അനുസരിച്ച് അദ്ദേഹം താമസിക്കുന്നത് ഉത്തർപ്രദേശിലെ മഥുരയിലാണ്. അദ്ദേഹത്തിന്റെ ടൈംലൈൻ കോൺഗ്രസ് വിരുദ്ധ പോസ്റ്റുകൾ നിറഞ്ഞിരിക്കുന്നു. ഈ ഫേസ്ബുക്ക് പേജിൽ 37000 അംഗങ്ങളുണ്ട്.

निष्कर्ष: ഉപസംഹാരം: ടിക് ടോക്കുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ കപിൽ സിബൽ ഒരു കേസും കൊടുത്തിട്ടില്ല. അങ്ങനെ അവകാശപ്പെടുന്ന വൈറൽ പോസ്റ്റ് തെറ്റാണ്.അവകാശവാദം: “ബിഗ് ബ്രേക്കിംഗ്: കോൺഗ്രസിന്റെ വിശ്വസ്തനായ അടിമ കപിൽ സിബൽ സുപ്രീം കോടതിയിൽ ടിക് ടോക്ക് നിരോധനത്തിനെതിരെ പോരാടും”

  • Claim Review : “ബിഗ് ബ്രേക്കിംഗ്: കോൺഗ്രസിന്റെ വിശ്വസ്തനായ അടിമ കപിൽ സിബൽ സുപ്രീം കോടതിയിൽ ടിക് ടോക്ക് നിരോധനത്തിനെതിരെ പോരാടും”
  • Claimed By : സൗരഭ് ചൗധരി
  • Fact Check : False
False
    Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

ബന്ധപ്പെട്ട ലേഖനങ്ങള്‍

Post saved! You can read it later