X

വസ്തുതാപരിശോധന : ദീപിക മണ്ഡലിന്റെ കൃത്രിമത്വം വരുത്തിയ ഫോട്ടോ നിത അംബാനിയുടെ പേരിൽ വൈറലാകുന്നു

നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ നിത അംബാനിയുടെ ഈ വൈറൽ ചിത്രം വ്യാജമാണെന്ന് വ്യക്തമായി. ദീപിക മണ്ഡൽ എന്ന ഒരു സ്ത്രീയുടെ ചിത്രമാണ് കൃത്രിമം കാണിച്ച് ഇങ്ങനെ വ്യാജ ചിത്രമാക്കി പ്രചരിപ്പിച്ചിരിക്കുന്നത്.

  • By Vishvas News
  • Updated: May 1, 2021

വിശ്വാസ് ന്യൂസ് (ന്യൂ ദൽഹി): ഒരിക്കൽക്കൂടി ഒരു  കൃത്രിമ ഫോട്ടോ ഫേസ്‌ബുക്കിൽ വൈറലാകുന്നു. ഈ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിത അംബാനിയെ തലകുനിച്ച് വണങ്ങുന്നതായി കാണുന്നു. വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ പ്രസ്തുത ചിത്രം ഒരു സന്നദ്ധ സംഘടന നടത്തുന്ന  ദീപിക  മണ്ഡലിന്റെ ഫോട്ടോ ആണെന്ന് വ്യക്തമാകുന്നു. കൃത്രിമത്വം  വരുത്തിയ ഫോട്ടോയിൽ  നിത അംബാനിയുടെ മുഖം പേസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. 

വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ ചിത്രം കൃത്രിമം  വരുത്തിയതും വ്യാജവും ആണെന്ന് വ്യക്തമായി. നേരത്തെ ഈ ചിത്രം പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഭാര്യയുടെ പേരിലും വൈറലാകുകയുണ്ടായിട്ടുണ്ട്.  വിശ്വാസ് ന്യുസ് അതും അന്വേഷണ വിധേയമാക്കിയിരുന്നു. അതിനെപ്പറ്റി കൂടുതലറിയാൻ ഇവിടെ ക്ലിക് ചെയ്യുക.

എന്താണ് വൈറലാകുന്നത്

കൃഷ്ണ മലാവിയ എന്ന ഒരു ഫേസ്‌ബുക്ക് യൂസർ ഏപ്രിൽ 9-ന് ഈ ഫോട്ടോ അപ്‌ലോഡ്  ചെയ്യുകയും അതോടൊപ്പം ഇങ്ങനെ ഒരു കുറിപ്പ് നൽകുകയും ചെയ്തു:” ഗുഡ് ഈവനിംഗ്, വിജയ് കോൺഗ്രസ്, ജയ് കോൺഗ്രസ് … ഹാലോ, അന്ധരായ അനുയായികളെ, നിങ്ങളുടെ അന്ധമായ വിശ്വാസം കാരണം ഈ രാത്രി മുഴുവൻ അസ്വസ്ഥരായി കഴിയുക. രാജാക്കന്മാർ ഈസ്ററ്  ഇന്ത്യ  കമ്പനിക്കുമുന്നിൽ തലകുനിച്ചുനിന്നതിന് ചരിത്രം ശക്തമായ തെളിവ് നൽകുന്നുണ്ട്. എന്നാൽ ഇന്ന് കേന്ദ്രസർക്കാർ അംബാനിയുടെ ഭാര്യക്കുമുന്നിൽ തലകുനിച്ച് നിൽക്കുന്നു…”

ഫേസ്‌ബുക്ക് പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ സന്ദർശിക്കാം.

അന്വേഷണം

വൈറലായ  ഈ ഫോട്ടോയുടെ സത്യം അറിയാനായി വിശ്വാസ് ന്യൂസ് ആദ്യം റിലയൻസ് ഗ്രൂപ്പിന്റെ വക്താവിനെ സമീപിച്ചു. ഈ ഫോട്ടോ ഇതിനുമുമ്പും പല തവണ വൈറലായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അത് നിത അംബാനിയുടെ ഫോട്ടോ അല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇനി ഈ ചിത്രം യാഥാർത്ഥത്തിൽ ആരുടേതാണെന്ന് നമുക്കറിയണം. ഇതിനായി ഓൺലൈൻ ട്യൂലിന്റെ സഹായം തേടി. ഗൂഗിൾ റിവേഴ്‌സ് ഇമേജ് ടൂൾ വഴി ഒരു വെബ്‌സൈറ്റിൽ ഈ ഫോട്ടോ കണ്ടെത്തി.   വിടിവി ഗുജറാത്തി എന്ന ഈ ന്യുസ് വെബ്‌സൈറ്റിൽ ഈ ചിത്രത്തിലെ സ്ത്രീ ദീപിക മണ്ഡൽ ആണെന്ന് പറയുന്നു. 2015-ലെ ഒരു ചടങ്ങിൽ എടുത്തതാണ് ഈ ചിത്രം. ആ വാർത്ത മുഴുവനായി ഇവിടെ വായിക്കാം.

ഞങ്ങളുടെ അന്വേഷണത്തിൽ  one India’s എന്ന വെബ്‌സൈറ്റിൽനിന്നും  വിശദമായ വിവരം ലഭിച്ചു‌.   ഒരു സന്നദ്ധ സംഘടനാ നടത്തുന്ന ദീപിക മണ്ഡൽ ആണെന്ന് ഈ വാർത്തയിൽ പറയുന്നു. 2015-ലെ ഒരു ചടങ്ങിൽ എടുത്തതാണ് ഈ ചിത്രം. ആ വാർത്ത മുഴുവനായി ഇവിടെ വായിക്കാം.

അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ ഈ വ്യാജ പോസ്റ്റിന്റെ ഫേസ്‌ബുക്ക് യൂസറെപ്പറ്റി  ഞങ്ങൾ അന്വേഷിച്ചു.  മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണ് ഈ ഫേസ്‌ബുക്ക്  യൂസർ കൃഷ്ണ മാൽവിയ എന്ന വ്യക്തമായി.

निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ നിത അംബാനിയുടെ ഈ വൈറൽ ചിത്രം വ്യാജമാണെന്ന് വ്യക്തമായി. ദീപിക മണ്ഡൽ എന്ന ഒരു സ്ത്രീയുടെ ചിത്രമാണ് കൃത്രിമം കാണിച്ച് ഇങ്ങനെ വ്യാജ ചിത്രമാക്കി പ്രചരിപ്പിച്ചിരിക്കുന്നത്.

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later