X

വസ്തുത പരിശോധന: ഈ വീഡിയോയിലെ സ്ത്രീ ഹത്രാസ് ഇരയുടെ അമ്മയല്ല, വൈറൽ അവകാശവാദം വ്യാജമാണ്

  • By Vishvas News
  • Updated: October 14, 2020

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സംസ്‌കരിക്കുന്നതിന് മുമ്പ്  മകളുടെ മൃതദേഹം കാണണമെന്ന് അഭ്യർത്ഥിച്ചതിന് ഹത്രാസ് ഇരയുടെ അമ്മയെ പോലീസ് മർദ്ദിച്ചുവെന്ന അവകാശവാദവുമായി, പോലീസ് ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വിരലായിക്കൊണ്ടിരിക്കുകയാണ്.

അവകാശവാദം വ്യാജമാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി. ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നടന്ന ഒരു പഴയ സംഭവമാണ് വീഡിയോ, ഹത്രാസ് സംഭവവുമായി യാതൊരു ബന്ധവുമില്ല.

അവകാശവാദം:

മകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ്  കാണണമെന്ന് അഭ്യർത്ഥിച്ചതിന് ഹത്രാസ് ഇരയുടെ അമ്മയെ മർദ്ദിച്ചുവെന്ന അവകാശവാദവുമായി, പോലീസ് ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ഹക്കീം ജെജെ ഒക്ടോബർ 3 ന് ഫേസ്ബുക്കിൽ  അപ്‌ലോഡ് ചെയ്തു.

അന്വേഷണം:

വിശ്വാസ് ന്യൂസ് വൈറൽ വീഡിയോ നിരീക്ഷിച്ചു. ഒരു സ്ത്രീ കുട്ടിയുമായി തറയിൽ ഇരിക്കുന്നതായി ഇത് കാണിക്കുന്നു. ഒരു പോലീസുകാരൻ ഈ സ്ത്രീയെ തല്ലുന്നതും അലറുന്നതും കാണാം. കീഫ്രെയിമുകൾ എക്‌സ്‌ട്രാക്റ്റുചെയ്യുന്നതിന് ഞങ്ങൾ വീഡിയോ ഇൻവിദിലേക്കു അപ്‌ലോഡുചെയ്‌തു. അതിനുശേഷം ഗൂഗിൾ റിവേഴ്സ് ഇമേജ്  ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞു.

വൈറൽ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച ഒരു വാർത്താ വെബ്സൈറ്റ് ഹിന്ദി പാർദഫാഷ് ഞങ്ങൾ കണ്ടെത്തി. യുപിയിലെ ഹാമിർപൂരിലെ സർദാർ കോട്‌വാലിയിൽ ഒരു സ്ത്രീയെ അപമാനിച്ചതിന്  അന്വേഷണത്തിന് ഉത്തരവിട്ടതായി ലേഖനത്തിൽ പറയുന്നു.

സംഭവം മനസിലാക്കാൻ ഞങ്ങൾ ഹാമിർപൂരിലെ പത്രങ്ങളിൽ തിരഞ്ഞു. സെപ്റ്റംബർ 30 ന് ദൈനിക് ജാഗ്രൻ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കേസിന്റെ അന്വേഷണം സർദാർ സർക്കിൾ ഓഫീസർ അനുരാഗ് സിങ്ങിന് കൈമാറിയതായി പറയുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ അനുരാഗ് സിങ്ങുമായി ബന്ധപ്പെട്ടു. വൈറൽ വീഡിയോയ്ക്ക് ഹത്രാസുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇത് ഹാമിർപൂരിലായിരുന്നു കേസ്. അതിന്റെ അന്വേഷണം ആദ്യം മുതലേ ഇദ്ദേഹമാറിയിരുന്നു ചെയ്തത്.

വൈറൽ പോസ്റ്റ് പങ്കിട്ട
ഉപയോക്താവ്  കോഴിക്കോട്  നിന്നുള്ളയാളാണെന്നും ഫേസ്ബുക്കിൽ 1,100 ലധികം ഫോളോവേഴ്‌സ് ഉണ്ടെന്നും കണ്ടെത്തി. 2017 ജൂൺ മുതൽ അദ്ദേഹം സജീവമാണ്.

निष्कर्ष: വൈറൽ ക്ലെയിം വ്യാജമാണ്. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ഹമിർപൂരിലെ പഴയ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

  • Claim Review : മകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് കാണണമെന്ന് അഭ്യർത്ഥിച്ചതിന് ഹത്രാസ് ഇരയുടെ അമ്മയെ മർദ്ദിച്ചുവെന്ന അവകാശവാദവുമായി, പോലീസ് ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ഹക്കീം ജെജെ ഒക്ടോബർ 3 ന് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു.
  • Claimed By : ഹക്കീം ജെജെ
  • Fact Check : False
False
    Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

ബന്ധപ്പെട്ട ലേഖനങ്ങള്‍

Post saved! You can read it later