വസ്തുതാപരിശോധന: ജവഹർലാൽ നെഹ്രുവിന്റെ രൂപാത്രരപ്പെടുത്തിയതും ബന്ധമില്ലാത്തതുമായ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വീണ്ടും വൈറലാകുന്നു
- By Vishvas News
- Updated: November 30, 2022

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവമ്പർ 14-നാണ് ശിശുദിനം ആഘോഷിക്കുന്നത്. അന്നേദിവസം കുട്ടികളെ ഉദ്ദ്യേശിച്ച് രാജ്യത്തുടനീളം പല പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഒരു ഭാഗത്ത് ജനങ്ങൾ ജന്മദിനത്തിൽ നെഹ്റുവിന് ആദരവ് അർപ്പിക്കുന്നതോടൊപ്പം മറുഭാഗത് പലരും അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വ്യാജ പ്രചാരണം നടത്തുന്നുമുണ്ട്. നേരത്തെയും ഈ ചിത്രങ്ങൾ പല സന്ദർഭങ്ങളിൽ, പലരീതിയിൽ വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ശിശുദിനത്തിൽ വീണ്ടും ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
നവമ്പർ 14 -ന് നെഹ്രുവിന്റെ പല രൂപഭേദപ്പെടുത്തിയ ചിത്രങ്ങളും ആക്ഷേപാര്ഹമായ ആവകാശവാദങ്ങളോടെ ട്വിറ്ററിൽ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള ഏറ്റവും പങ്കുവെക്കപ്പെട്ട ചില ചിത്രങ്ങളാണ് ഞങ്ങൾ ഇവിടെ അന്വേഷണവിധേയമാക്കുന്നത്.
ആദ്യ വെർച്വൽ ചിത്രം
സത്യം
ഈ വൈറൽ ചിത്രത്തിൽ അത് ‘ഡ്രോയിങ് ദി ലൈൻ” എന്ന നാടകത്തിൽനിന്നുള്ളതായതിനാൽ നെഹ്റു അതിലില്ല. പ്രസ്തുത നാടകത്തിൽ ലൂസി ബ്ലാക്ക് ലേഡി മൗണ്ട്ബാറ്റനായും സിലസ് കാഴ്സൺ നെഹ്രുവായും അഭിനയിച്ചിരിക്കുന്നു. ഡിസമ്പർ, 11, 2013, ലെ metro.co.uk എന്ന വെബ്സൈറ്റിൽ ഒരു റിപ്പോർട്ടിൽ ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നു.
രണ്ടാമത്തെ വെർച്വൽ ചിത്രം
സത്യം
നെഹ്രുവിനോടൊപ്പം ചിത്രത്തിൽ ആണുന്നത് മരുമകൾ നയൻതാരയാണ്. 1955 ജൂലായ് 8-ന് നെഹ്റു ലണ്ടൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ എടുത്ത ചിത്രമാണ് അത്. സഹോദരി വിജയലക്ഷമി പണ്ഡിറ്റ്, മരുമകൾ നയൻതാര, ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്റണി ഈഡൻ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാൻ അവിടെ എത്തിയിരുന്നു.
യുട്യൂബ് വീഡിയോയുടെ ഇരുപത്തേഴാം സെക്കൻഡ് ഫ്രയിമിൽ കാണുന്ന ഈ ചിത്രം വൈറലായിരിക്കുകയാണ്. വിശ്വാസ് ന്യൂസ് പല തവണ ഇതിന്റെ വസ്തുതാ പരിശോധന നടത്തി. അതിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം.
മൂന്നാമത്തെ വെർച്വൽ ചിത്രം
സത്യം
നെഹ്രുവിന്റെ കൂടെയുള്ളത് ഇന്ത്യയിൽ വൈസ്രോയ് ആയിരുന്ന മൗണ്ട്ബാന്റെ ഭാര്യ എഡ്വിന മൗണ്ട്ബാറ്റൺ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് ഈ ചിത്രം പലതവണ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വാസ്തവത്തിൽ അത് ഇന്ത്യയുടെ ആദ്യ ബി ഒ എസി ഫ്ളൈറ്റിൽ സഞ്ചരിച്ചിരുന്ന ബിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യ സിമോൺ ആണ്. ഇതിന്റെ വസ്തുതാ പരിശോധന നടത്തി. അതിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം.
നാലാമത്തെ വെർച്വൽ ചിത്രം

സത്യം

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം വൈറലായിട്ടുള്ള, എഡിറ്റ് ചെയ്ത നെഹ്രുവുന്റെ ചിത്രമാണ് ഇത്. ഈ വ്യാജ ചിത്രം ഡിജിറ്റലായി ഉണ്ടാക്കിയതാണ്. താഴെ കൊടുത്ത കൊളാഷിൽ യഥാർത്ഥ ചിത്രത്തിന്റെയും വ്യാജ ചിത്തത്തിന്റെയും വ്യത്യാസം മനസ്സിലാക്കാം.
വിശ്വാസ് ന്യൂസ് പലതവണ ഇതിന്റെ വസ്തുതാ പരിശോധന നടത്തി. അതിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാം
ഇടക്കിടെ നെഹ്രുവിന്റെ ഒരു ആരോപിത വംശാവലിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നെഹ്രുവിന്റെ പൂർവികർ മുസ്ലിംകളായിരുന്നുവെന്നാണ് അതിൽ അവകാശപ്പെടുന്നത്. നെഹ്റു-ഗാന്ധി കുടുംബത്തിനെതിരെ വ്യാജപ്രചാരണം നടത്താനാണ് ഈ വ്യാജ വംശാവലി പ്രചരിപ്പിക്കുന്നത്. ഈ വൈറൽ അവകാശവാദം പരിശോധിച്ചശേഷമുള്ള ഞങ്ങളുടെ ഫാക്ട് ചെക്ക് റിപ്പോർട്ട് ഇവിടെ വായിക്കാം.
നിഗമനം: നവമ്പർ 14 -ന് ഒട്ടേറെ കൃത്രിമ ചിത്രങ്ങളും പ്രകോപനപരമായ അവകാശവാദങ്ങളുമായി ജവഹർ ലാൽ നെഹ്റു ട്വിറ്ററിൽ വൈറലായിരുന്നു.ഇതിൽ നെഹ്റുവിനെ ലക്ഷ്യമാക്കി ഏറ്റവുമധികം പങ്കുവെക്കപ്പെട്ട ചില ചിത്രങ്ങളുടെ വസ്തുതാ പരിശോധന റിപ്പോർട്ടുകൾ ഇവിടെ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
- Claim Review : രൂപാത്രരപ്പെടുത്തിയ ചിത്രങ്ങളിലൂടെ ജവഹർലാൽ നെഹ്രുവിനെതിരെ വ്യാജ പ്രചാരണം.
- Claimed By : Hindu Samrat Sanjit Kumar
- Fact Check : Misleading

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Telegram 9205270923
-
Email-Id contact@vishvasnews.com