X

വസ്തുത പരിശോധന: വൈകാരികത നിറഞ്ഞ ഈ ചിത്രം യുക്രൈനിൽനിന്നുള്ളതല്ല, വ്യാജ അവകാശവാദം വൈറലാകുന്നു.

വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ ചിത്രം വ്യാജമാണെന്ന് വ്യക്തമായി. ഈ ചിത്രം യുക്രൈനിൽനിന്നുള്ളതല്ല, ഈസ്താൻബുളിൽനിന്നുള്ളതാണ്.

  • By Vishvas News
  • Updated: March 16, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): യുക്രൈൻ-റഷ്യ യുദ്ധത്തിനിടയിൽ പല വ്യാജ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത്തരത്തിലുള്ള വൈറൽ ചിത്രങ്ങളിൽ ഒന്നിൽ ഒരു പ്രായമായ മനുഷ്യൻ ഒരു പൂച്ചയേയും കൈയിൽ പിടിച്ച് കരയുന്നതുകാണാം. ഈ മനുഷ്യൻ യുക്രൈൻകാരനാണെന്ന് അവകാശപ്പെട്ടുകൊണ്ട് പല യൂസർമാരും ഈ ചിത്രം വൈറലാക്കി. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ അവകാശവാദം വ്യാജമെന്ന് വ്യക്തമായി. ഈ വൈറൽ ചിത്രം യുക്രൈനിൽനിന്നുള്ളതല്ല, ഈസ്താൻബുളിൽനിന്നുള്ളതാണ്.

എന്താണ് വൈറൽ ആകുന്നത്?

ഫേസ്ബുക്ക് യൂസർ പെട്രോസ് റെഗോസ് ഈ വൈറൽ ചിത്രം പി;ഓസ്റ് ചെയ്തുകൊണ്ട് എഴുതുന്നു : “Dominic dyer @domdyer70 ബോംബുകളും ബുള്ളറ്റുകളും സഹജീവികളുമായുള്ള ഞങ്ങളുടെ സ്നേഹബന്ധം തകർക്കുന്നില്ല #StandWithUkraine.” ആർക്കൈവ് ലിങ്ക്.

അന്വേഷണം:

വിശ്വാസ് ന്യൂസ് ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് വഴി അന്വേഷണം ആരംഭിച്ചു.. dailysabah.com -ൽ 2018 -ലെ ഒരു വാർത്തയോടൊപ്പം ഈ ഫോട്ടോ ഞങ്ങൾ കണ്ടു. ആ വാർത്തയിൽ പറയുന്നു “പശ്ചിമ തുർക്കിയിലെ മുദുർനു ജില്ലയിൽ ഓർഡുലാർ ഗ്രാമം കഴിഞ്ഞ് അബുധനാഴ്ച അതീവ ദുഖത്തിലായി. ഒരു വൃദ്ധൻ ഒരു പൂച്ചയേയും കൈകളിലെടുത്ത് കത്തിയെരിയുന്ന തന്റെ വീടിനുനേരെ നോക്കി നിസ്സഹായനായി വിലപിക്കുന്നു. 83 കാരനായ അലി മീസെ തന്റെ സ്റ്റവ് കത്തിക്കാനുള്ള ശ്രമത്തിനിടയിൽ അബദ്ധത്തിൽ വീടിന് തീ പിടിക്കുകയായിരുന്നു.

trtworld.com-ന്റെ ഗ്യാലറിയിലും ഞങ്ങൾ ഈ ചിത്രം കാണുകയുണ്ടായി.ഈസ്താൻബുളിൽനിന്നുള്ളതാണെന്ന് വ്യക്തമാക്കിയ ഈ ചിത്രം 2018 -ൽ അപ്‌ലോഡ് ചെയ്തതാണ്.

കൂടുതൽ വിവരങ്ങൾക്കായി ഡെയ്‌ലി സബാഹ് പത്രത്തിന്റെ വെബ് എഡിറ്റർ സിനാൻ ഓസ്‍തുർക്കിയെ ട്വിറ്റര് വഴി ഞങ്ങൾ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു “പ്രസ്തുത ലേഖനത്തിൽ പറഞ്ഞപോലെ ഈ ചിത്രം യുക്രൈനിൽനിന്നുള്ളതല്ല, തുർക്കിയിൽനിന്നുള്ളതാണ്.”

അന്വേഷണത്തിന്റെ അവസാനത്തിൽ വിശ്വാസ് ന്യൂസ് ഈ വൈറൽ ചിത്രം പങ്കുവെച്ച ഫേസ്‌ബുക്ക് യൂസർ പെട്രോസ് റെഗോസിന്റെ പ്രൊഫൈൽ സ്കാൻ ചെയ്തു. സോഷ്യൽ സ്കാനിംഗിൽ അയാൾ കാലിഫോർണിയ സ്വദേശിയാണെന്ന് വ്യക്തമായി.

निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ വൈറൽ ചിത്രം വ്യാജമാണെന്ന് വ്യക്തമായി. ഈ ചിത്രം യുക്രൈനിൽനിന്നുള്ളതല്ല, ഈസ്താൻബുളിൽനിന്നുള്ളതാണ്.

  • Claim Review : ബോംബുകളും ബുള്ളറ്റുകളും മറ്റു ജീവികളുമായുള്ള ഞങ്ങളുടെ സ്നേഹബന്ധം തകർക്കുന്നില്ല. StandWithUkraine️
  • Claimed By : പെട്രോസ് റിഗോസ്‌
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion
കൂടുതൽ വായിക്കുക

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later