X

വസ്തുതാ പരിശോധന: ഫിഫ 2022 ലോകകപ്പിന്റെ ഉത്ഘാടനച്ചടങ്ങിനോടനുബന്ധിച്ചതെന്നവകാശപ്പെടുന്ന വൈറൽ വീഡിയോ ഡിജിറ്റലായി നിർമിച്ചതാണ്

  • By Vishvas News
  • Updated: December 7, 2022

ന്യൂദൽഹി(വിശ്വാസ് ന്യൂസ്): ഫിഫ വേൾഡ് കപ്പ് 2022 ഖത്തറിൽ നവംബർ 20-ന് , ഗംഭീര ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ചു. അതിനിടയിൽ സമൂഹമാധ്യമങ്ങളിൽ പലരും ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവെച്ചു. പ്രസ്തുത വീഡിയോവിൽ ഫിഫ ഖത്തർ 2022 ലോകകപ്പ് സ്റ്റേഡിയത്തിനുമുകളിൽ ഗംഭീര വെടിക്കെട്ട് നടക്കുന്നത് കാണാമായിരുന്നു .

വിശ്വാസ് ന്യൂസിന്റെ  അന്വേഷണത്തിൽ പ്രസ്തുത വീഡിയോ വ്യാജമെന്ന്  വ്യക്തമായി. ചൈനയിൽ പ്രവർത്തിക്കുന്ന ഒരു ഗ്രാഫിക്സ് ഡിസൈനർ എഡിറ്റിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമിച്ചതാണ് ഈ വീഡിയോ.

അവകാശവാദം:

ഫേസ്ബുക്ക് യൂസർ അഖി അഞ്ചുമാൻ പങ്കുവെച്ച ഈ വീഡിയോയുടെ   (ആർക്കൈവ്ഡ് വേർഷൻ )അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഫിഫ  2022,,, ഉദ്ഘാടന ചടങ്ങിന്റെ  വെടിക്കെട്ട് വളരെ മനോഹരം “.

അന്വേഷണം:

ഈ വീഡിയോവിനുപിന്നിലെ സത്യം അറിയാനായി വിശ്വസ് ന്യൂസ് ശ്രദ്ധയോടെ അത് വീക്ഷിച്ചു.  .യഥാർത്ഥ വെടിക്കെട്ടായിരുന്നെങ്കിൽ അതോടൊപ്പം പുകയും ഉയരുമായിരുന്നു. ഇതുണ്ടായിരുന്നില്ലെന്നുമാത്രമല്ല, ആ വീഡിയോവിൽ വെടികെട്ടിന്റെ ശബ്ദവും  ഇല്ലായിരുന്നു. കൂടാതെ വെടിക്കെട്ടിന്റെ പാറ്റേണും ശരിയല്ലായിരുന്നു. അതുകൊണ്ടാണ് വീഡിയോ  യാഥാർത്ഥമല്ലെന്ന് ഞങ്ങൾ സംശയിച്ചത്.

ഇൻവിഡ് ടൂളിന്റെ സഹായത്തോടെ പ്രസ്തുത വീഡോയോയുടെ കീഫ്രയിമുകൾ എക്സ്ട്രാക്ട് ചെയ്ത് ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി.  മിഖായേൽ  ലീ എന്നുപേരുള്ള ഒരു യൂട്യൂബ് ചാനലിൽ  നവംബർ 15, 2022 -ൽ  ഇതിന്റെ യഥാർത്ഥ വീഡിയോ അപ്‌ലോഡ് ചെയ്തതായി വ്യക്തമായി. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ:” ഫിഫ ലോകകപ്പ് 2022, വെടിക്കെട്ടോടെയുള്ള ഉദ്ഘാടനം.” ചാനലിനെക്കുറിച്ചുള്ള വിവരണത്തിൽ പറയുന്നു ” ഞങ്ങൾ ചൈനയിൽനിന്നുള്ള ഒരു ടീം  ആണ് .”

തുടർന്നുള്ള അന്വേഷണത്തിൽ  മിഖായേൽ  ലീയുടെ സോഷ്യൽ മീഡിയ ഞങ്ങൾ സ്കാൻ ചെയ്തു.  നവംബർ 15, 2022-നാന് പ്രസ്തുത വീഡിയോ ട്വീറ്റ്  ചെയ്തതെന്ന് കണ്ടെത്തി.  വൈറൽ വീഡിയോക്ക് സമാനമായ ഇതിന്റെ മേക്കിംഗ് വീഡിയോ യുടെ സ്ക്രീൻഷോട്ടും  ലീ  ട്വീറ്റ്  ചെയ്തിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ഞങ്ങൾ ട്വീറ്റർ വഴി  മിഖായേൽ ലീയെ ബന്ധപ്പെട്ടു.  അവർ പറഞ്ഞു:” ഈ വീഡിയോ സിജിഐ ഇഫക്ട് ഉപയോഗിച്ച്   നിര്മിച്ചതാണ്.”

പല വാർത്തകളുമനുസരിച്ച് 20 നവംബർ  2022 -നാണ്  ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ് നടന്നത്. എന്നാൽ വെടിക്കെട്ടിന്റെ വീഡിയോ വൈറൽ വീഡിയോവിൽനിന്ന് വ്യത്യസ്ഥമായതാണെന്ന് വ്യക്തമാണ്.

അന്വേഷണത്തിന്റെ അവസാനം ഞങ്ങൾ ഈ വീഡിയോ പങ്കുവെച്ച യൂസറുടെ പ്രൊഫൈൽ സ്കാൻ ചെയ്‌തു. ഈ യൂസർക്ക് 15,000  ഫോളോവേഴ്സ് ഉണ്ടെന്നും പ്രൊഫൈൽ പ്രകാരം അയാൾ യു കെ നിവാസിയാണെന്നും വ്യക്തമായി.

നിഗമനം: ഫിഫ 2022 ലോകകപ്പിന്റെ ഉത്ഘാടനച്ചടങ്ങിനോടനുബന്ധിച്ചതെന്നവകാശപ്പെടുന്ന വൈറൽ വീഡിയോ  വ്യാജമായി നിർമ്മിച്ചതാണെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി.  യാഥാർത്ഥത്തിൽ ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ച് നിർമിച്ചതാണ് ആ വീഡിയോ.

  • Claim Review : അടിക്കുറിപ്പ് ഇങ്ങനെ:
  • Claimed By : അഖി അഞ്‍ജുമാൻ
  • Fact Check : False
False
Symbols that define nature of fake news
  • True
  • Misleading
  • False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later