വസ്തുതാപരിശോധന: ‘കാളയുടെ പാൽ കറക്കുക ’ എന്ന അരവിന്ദ് കെജ്‌രിവാളിന്റെ വൈറൽ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് അപൂർണ്ണവും തെറ്റിദ്ധാരണാജനകവുമാണ്.
- By Vishvas News
- Updated: April 17, 2023

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ “കാളയെ കറന്നുവെന്ന” അസംബന്ധ പ്രസ്താവന നടത്തി എന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കുറച്ച് നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വൈറൽ ക്ലിപ്പിൽ അദ്ദേഹം ഇത് പറയുന്നത് കേൾക്കാം. എന്നാൽ ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. വൈറലാകുന്ന വീഡിയോ ക്ലിപ്പ് അപൂർണ്ണമാണ്. ആം ആദ്മി പാർട്ടിയുടെ (എഎപി) 11-ാമത് ദേശീയ കൗൺസിൽ യോഗത്തിൽ നിന്നുള്ള വീഡിയോ ക്ലിപ്പ്, ഗുജറാത്തിലെ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് കെജ്രിവാൾ പരാമർശിച്ചു. പ്രസംഗത്തിനിടെ കെജ്‌രിവാൾ ഒരു സംഭവം പരാമർശിച്ചു, ചർച്ചയ്ക്കിടെ ഒരാൾ ഗുജറാത്തിൽ കാളയെ കറന്നതായി തന്നോട് പറഞ്ഞതായി പറഞ്ഞു..
അവകാശവാദം:
‘ഹിമാംശു യാദവ് ബി.ജെ.പി’ എന്ന സമൂഹ മാധ്യമ ഉപയോക്താവ് (ആർക്കൈവ് ലിങ്ക്) വൈറൽ വീഡിയോ പങ്കിടുന്നതിനിടെ കെജ്‌രിവാളിനെ പരിഹസിച്ചു. സമൂഹ മാധ്യമങ്ങളിലെ മറ്റ് നിരവധി ഉപയോക്താക്കളും സമാനവും തത്തുല്യവുമായ അവകാശവാദങ്ങളോടെ ഈ വീഡിയോ ക്ലിപ്പ് പങ്കിട്ടു.
അന്വേഷണം:
വൈറൽ വീഡിയോ ക്ലിപ്പ് നാല് സെക്കൻഡ് ദൈർഘ്യമുള്ളതാണ്, അത് ഒരു പ്രസംഗത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു, മുഴുവൻ വീഡിയോയും കേൾക്കാതെ എന്തെങ്കിലും നിഗമനങ്ങളിൽ എത്തിച്ചേരുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ‘ദേശീയ കൗൺസിൽ മീറ്റിംഗ് 18 ഡിസംബർ 2022’ എന്നാണ് വീഡിയോ ക്ലിപ്പിന്റെ പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ 11-ാമത് ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ മൂന്ന് മാസം മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോ ഇതേ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ സെർച്ച് ചെയ്തു.
യോഗത്തെ അഭിസംബോധന ചെയ്യവെ കെജ്‌രിവാൾ എഎപി നേടിയ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പരാമർശിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വിജയമാണ് നേടിയതെന്ന് കെജ്രിവാൾ പറഞ്ഞു. “ഇത് ഒരു വലിയ വിജയമായിരുന്നു, ഗുജറാത്തിലെ ജനങ്ങൾക്കും പ്രത്യേകിച്ച് പഞ്ചാബിൽ നിന്നുള്ള വളണ്ടിയർമാർ, എംഎൽഎമാർ, മന്ത്രിമാർ എന്നിവർക്കും ഗുജറാത്തിലേക്ക് വൻതോതിൽ പോയതിന് നന്ദി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരാൾ എന്നോട് പറഞ്ഞു, ഗുജറാത്തിൽ നിങ്ങൾ കാളയെ കറന്നുവെന്ന്. അത് വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരും പശുവിൽ നിന്ന് പാൽ എടുക്കുന്നു, ഞങ്ങൾ കാളയിൽ നിന്ന് പാൽ കറന്നെടുത്തു”.
ഈ യോഗത്തിന്റെ വീഡിയോയും ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പുകൾ പാർട്ടിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രയാസകരമായിരുന്നുവെന്ന് അറിയിക്കാൻ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വിജയത്തെ പരാമർശിക്കുമ്പോൾ കെജ്‌രിവാൾ ‘കാളയില്നിന്ന് പാൽ കറക്കുക’ എന്ന പ്രയോഗം ഉപയോഗിച്ചുവെന്നത് വ്യക്തമാണ്.
വൈറൽ വീഡിയോ ക്ലിപ്പിനെക്കുറിച്ച് കൂടുതൽ അറിയാൻ വിശ്വാസ് ന്യൂസ് ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് സോഷ്യൽ മീഡിയ- ഐടി ഇൻചാർജ് ഡോ. സഫിനുമായി ബന്ധപ്പെട്ടു. “ഇത് ഒരു ഭാഷാ പ്രയോഗമായി ഉപയോഗിച്ചതാണ്. അത് സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ഉപയോഗിച്ചിരിക്കുകയാണ് വൈറൽ വീഡിയോവിൽ,” അദ്ദേഹം പറഞ്ഞു.
വ്യാജ അവകാശവാദത്തോടെ ഈ വൈറൽ വീഡിയോ ക്ലിപ്പ് ഷെയർ ചെയ്ത ഉപയോക്താവിനെ ഫേസ്ബുക്കിൽ ഏകദേശം 11,000 പേർ പിന്തുടരുന്നു.
നിഗമനം: ‘കാളയുടെ പാൽ കറക്കുക ’ എന്ന അരവിന്ദ് കെജ്‌രിവാളിന്റെ വൈറൽ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് അപൂർണ്ണമാണ്, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെയും കുപ്രചാരണത്തിന്റെ ഉദ്ദേശ്യത്തോടെയും സന്ദർഭത്തിന് അടർത്തിയെടുത്ത് പങ്കിടുകയാണ് ഇത്.
- Claim Review : കാളയുടെ പാൽ കറക്കുന്നതിനെപ്പറ്റി അരവിന്ദ് കെജ്‌രിവാൾ സംസാരിച്ചു.
- Claimed By : ഫേസ്‌ബുക്ക് യൂസർ ഹിമാംശു യാദവ് ബിജെപി
- Fact Check : Misleading

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com