Fact Check : എ ഐ ജനറേറ്റുചെയ്ത വിമാന ക്രാഷ് ചിത്രം ധാക്ക ഫൈറ്റർ ജെറ്റ് സംഭവവുമായി വ്യാജമായി ബന്ധപ്പെടുത്തിയിരിക്കുന്നു
തകർന്ന വിമാനത്തിന്റെ വൈറൽ ചിത്രം എഐ-ജനറേറ്റ് ആണെന്നും ബംഗ്ലാദേശിലെ യഥാർത്ഥ അപകടത്തത്തിന്റേതല്ലെന്നും വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
- By: Pallavi Mishra
- Published: Jul 25, 2025 at 07:07 PM
- Updated: Jul 30, 2025 at 07:24 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : 2025 ജൂലൈ 21 ന് ഒരു വ്യോമസേന വിമാനം ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ തകർന്നു, കുറഞ്ഞത് 30 മരണങ്ങളെങ്കിലും സംഭവിക്കുകയും 160 ലധികം പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തു.. ഇപ്പോൾ, തകർന്ന വിമാനം കാണിക്കുന്ന ഒരു ഇമേജ് സോഷ്യൽ മീഡിയയിൽ വൈറലാണ്,. ഇത് ധാക്ക വിമാന അപകടത്തെ ചിത്രീകരിക്കുന്നുവെന്ന് ഉപയോക്താവ് അവകാശപ്പെടുന്നു.
തകർന്ന വിമാനത്തിന്റെ വൈറൽ ചിത്രം എഐ-ജനറേറ്റ് ആണെന്നും ബംഗ്ലാദേശിലെ യഥാർത്ഥ അപകടത്തത്തിന്റേതല്ലെന്നും വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഫേസ്ബുക്ക് ഉപയോക്താവ് Muhammed Sajid വൈറൽ ഇമേജ് (archive link) 2025,ജൂലായ് 21-ന് ധാക്ക അപകടവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഈ അടിക്കുറിപ്പോടെ പങ്കുവെച്ചു : , “ധാക്കയിലെ ഒരു സ്കൂളിൽ ഉണ്ടായ ജെറ്റ് ക്രാഷ് ഒരു ചെറിയ അപകടം അല്ല. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.രക്ഷാസംഘങ്ങൾ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. അല്ലാഹു എല്ലാവരെയും രക്ഷിക്കട്ടെ.”
അന്വേഷണം:
ഈ കുറിപ്പ് സ്ഥിരീകരിക്കുന്നതിന്, ഞങ്ങൾ ചിത്രം സൂക്ഷ്മമായി വിശകലനം ചെയ്യുകയും നിരവധി പൊരുത്തക്കേടുകൾ ശ്രദ്ധിക്കുകയും ചെയ്തു; ചുറ്റുമുള്ള അവശിഷ്ടങ്ങൾ വളരെയധികം കേടുപാടുകൾ സംഭവിച്ചതായി തോന്നിക്കുമ്പോൾ, വിമാനം ചുരുങ്ങിയ കേടുപാടുകളേ കാണിക്കുന്നുള്ളൂ. ഈ പൊരുത്തക്കേടുകൾ ചിത്രം എ ഐ സൃഷ്ടിച്ചതാകാം എന്ന സംശയം ഉണ്ടാക്കുന്നു.
കൂടുതൽ സ്ഥിരീകരിക്കുന്നതിന്, എ ഐ ഇമേജ് ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് ഇമേജ് വിശകലനം ചെയ്തു. ഹൈവ് മോഡറേഷൻ 99.9% എഐഐ ജനറേറ്റുമായിരിക്കുന്നതിന്റെ സാധ്യത 99.9% സൂചിപ്പിക്കുന്നു.
സൈറ്റ് എഞ്ചിൻ എഐഐ ജനറേറ്റുചെയ്തതാകാനുള്ള സാധ്യത 99% എന്നു പറയുന്നു.
‘Is It AI,’ എന്ന ടൂളും ചിത്രം എഐഐ ജനറേറ്റുചെയ്തതാകാനുള്ള സാധ്യത 99% എന്നു കാണിക്കുന്നു.
എ ഐ , നവ ടെക്നോളജി വിദഗ്ദ്ധനായ അസോർ മക്വെ യുമായി ഞങ്ങൾ വൈറൽ പോസ്റ്റ് പങ്കിട്ടപ്പോൾ അദ്ദേഹം അത് എ ഐ നിർമ്മിതമെന്ന സ്ഥിരീകരിച്ചു.
ഈ വാർത്താ റിപ്പോർട്ടുകളിൽ ധാക്ക വിമാന തകരാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കാൻ കഴിയും.
വൈറൽ ചിത്രം പങ്കിട്ട ഫേസ്ബുക്ക് യൂസർ മുഹമ്മദ് സാജിദിന് 40 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്..
നിഗമനം: തകർന്ന വിമാനത്തിന്റെ വൈറൽ ചിത്രം ധാക്ക ഫൈറ്റർ ജെറ്റ് അപകടവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് എഐ-ജനറേറ്റ് ആണെന്നും ബംഗ്ലാദേശിലെ യഥാർത്ഥ അപകടത്തത്തിന്റേതല്ലെന്നും വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
- Claim Review : ഫേസ്ബുക്ക് ഉപയോക്താവ് മുഹമ്മദ് സാജിദ്
- Claimed By : ധാക്ക ഫൈറ്റർ ജെറ്റ് അപകടത്തിന്റെ ചിത്രം.
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











