X
X

Fact Check : ജപ്പാനിലെ ഗാസ അനുകൂല പ്രകടനങ്ങളുടെ വൈറൽ വീഡിയോ എ ഐ  ഉപയോഗിച്ചാണ് സൃഷ്ടിക്കപ്പെട്ടത് 

പലസ്തീൻ പതാകകൾ വീശി  അലയടിക്കുന്ന ഒരു ജനകൂട്ടം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സോഷ്യൽ മീഡിയയിൽ വൈററാണ്, ഇത് ജപ്പാനിലെ ഗാസ അനുകൂല പ്രകടനമാണെന്നാണ് അവകാശവാദം.

  • By: Pallavi Mishra
  • Published: Aug 25, 2025 at 07:14 PM
  • Updated: Aug 25, 2025 at 07:32 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : പലസ്തീൻ പതാകകൾ വീശി  അലയടിക്കുന്ന ഒരു ജനകൂട്ടം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സോഷ്യൽ മീഡിയയിൽ വൈററാണ്, ഇത് ജപ്പാനിലെ ഗാസ അനുകൂല പ്രകടനമാണെന്നാണ് അവകാശവാദം. 

വിശാസ്  ന്യൂസിന്റെ അന്വേഷണത്തിൽ  ജപ്പാനിലെ ഗാസ അനുകൂല പ്രകടനങ്ങളുടെ  വൈറൽ  വീഡിയോ യാഥാർത്ഥമല്ലെന്ന് കണ്ടെത്തി, വീഡിയോ യഥാർത്ഥമല്ലെന്ന് കണ്ടെത്തി, അത്  എ ഐ ഉപയോഗിച്ച്  സൃഷ്ടിച്ചതാണ്..

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

ഫേസ്ബുക്ക് ഉപയോക്താവ് Abdul H Khan (Archived link) ആഗസ്ത് 10, 2025-ന് ഈ വൈറൽ വീഡിയോ പങ്കുവച്ചു അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ: “ജപ്പാനിൽ നിന്നുള്ള ചരിത്രപ്രധാനമായ  രംഗങ്ങൾ:  ഒരു വൻ ജനക്കൂട്ടം  ഗാസയെ പിന്തുണച്ച് ഒത്തുകൂടി അവിടത്തെ വംശഹത്യയ്ക്കെതിരെ പ്രതിഷേധിച്ചു.”

അന്വേഷണം:

ഈ  വീഡിയോ സൂക്ഷ്മമായി പരിശോധിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചു. വിശദമായ നിരീക്ഷണത്തിൽ, നിരവധി ദൃശ്യ  അപാകതകൾ കണ്ടു. അപൂർണ  മനുഷ്യരൂപങ്ങൾ ആൾക്കൂട്ടത്തിലെ  മങ്ങിയ മുഖങ്ങൾ, കെട്ടിടങ്ങളുടെ  വികലമായ  ഘടനകൾ എന്നിവ ഞങ്ങൾ ശ്രദ്ധിച്ചു. ഈ അപാകതകൾ ഈ ഫൂട്ടേജ് എ ഐ ജനറേറ്റുചെയ്തതാണെന്ന്  സംശയം ജനിപ്പിച്ചു.

ഇത്  സ്ഥിരീകരിക്കുന്നതിന്, ഞങ്ങൾ എ ഐ  ജനറേറ്റുചെയ്ത ഉള്ളടക്കം കണ്ടെത്തുന്നതിനുള്ള ഉപകരണം ആയ ഹൈവ്  മോഡറേഷൻ ഉപയോഗിച്ച് ക്ലിപ്പ്  വിശകലനം ചെയ്തു, അതിൽ  ഇത് എഐ-ജനറേറ്റുചെയ്യാനുള്ള സാധ്യത 98% എന്ന സൂചന ലഭിച്ചു.. 

ആന്റിലക്സ്  എന്ന  മറ്റൊരു എ ഐ -കണ്ടെത്തൽ ഉപകരണം ഉപയോഗിച്ച് പരിശോധിച്ചപ്പോൾ  എഐ-ജനറേറ്റുചെയ്യാനുള്ള സാധ്യത  82% സൂചിപ്പിച്ചു.

എ ഐ ജനറേറ്റുചെയ്ത ഉള്ളടക്കത്തിന്റെ വൈകല്യ  സവിശേഷതകൾ ചൂണ്ടിക്കാട്ടി ഈ  വീഡിയോ എഐ-ജനറേറ്റുചെയ്തതാണെന്ന്   ഐ വിദഗ്ദ്ധൻ അസ്ഹർ മക്വെ സ്ഥിരീകരിച്ചു

തുടർന്ന് നടത്തിയ കീവേഡ് സെർച്ചുകളിൽ  ഒസാക്കയിലും ടോക്കിയോവിലും സമീപകാലത്തും past-ലും നടന്ന ‘ഗാസയിലെ പട്ടിണി’,’ജർമനിയിലെ നാടുകടത്തല്’ തുടങ്ങിയ  യഥാർത്ഥ  pro-Palestinian rallies കാണാനായി. എന്നാൽ ഇവയൊന്നും വൈറൽ വീഡിയോവിൽ കാണുന്നത്ര വൻകിട പ്രകടനങ്ങളായിരുന്നില്ല.

വ്യാജ അവകാശവാദവുമായി വൈറൽ പോസ്റ്റ് പങ്കുവെച്ച  ഇൻസ്റ്റാഗ്രാം  യൂസർക്ക് 70000-ത്തോളം ഫോളോവേഴ്സ് ഉണ്ട്.

നിഗമനം: വിശാസ്  ന്യൂസിന്റെ അന്വേഷണത്തിൽ  ജപ്പാനിലെ ഗാസ അനുകൂല പ്രകടനങ്ങളുടെ  വൈറൽ  വീഡിയോ യാഥാർത്ഥമല്ലെന്ന് കണ്ടെത്തി, അത്  എ ഐ  ഉപയോഗിച്ചാണ് സൃഷ്ടിക്കപ്പെട്ടത്.

  • Claim Review : ജപ്പാനിൽ, ഗാസയെ പിന്തുണച്ച് വവൻ ജനക്കൂട്ടത്തിന്റെ പ്രകടനം 
  • Claimed By : ഫേസ്ബുക്ക് ഉപയോക്താവ് Abdul H Khan
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later