X
X

Fact Check : ടെയ്‌ലർ സ്വിഫ്റ്റ് ‘ലോസ് ഏഞ്ചൽസ് ഫയർ  ഗാസ ബോംബിംഗിൻറെ പ്രതികാരം’ എന്ന് പറഞ്ഞിട്ടില്ല.  വൈറൽ വീഡിയോ ഒരു ഡീപ്ഫേക്ക് ആണ്

അമേരിക്കയിലെ ലോസ് ആഞ്ചലസ് വനമേഖലയിൽ പടർന്ന കാട്ടുതീയിൽ ഇതുവരെ 24 പേർ മരിച്ചു.

  • By: Pallavi Mishra
  • Published: Jan 23, 2025 at 05:34 PM
  • Updated: Mar 19, 2025 at 11:05 AM

 ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : അമേരിക്കയിലെ ലോസ് ആഞ്ചലസ് വനമേഖലയിൽ പടർന്ന കാട്ടുതീയിൽ ഇതുവരെ 24 പേർ മരിച്ചു. ദുരന്തം മൂലമുണ്ടായ സാമ്പത്തിക നഷ്ടം ഏകദേശം 13 ലക്ഷം കോടി രൂപയാണെന്നാണ്  കണക്കാക്കുന്നത്. ഈ ദുരന്തത്തിനിടയിൽ, ലോസ് ഏഞ്ചൽസ് കാട്ടുതീ, ഗാസ സ്‌ഫോടനങ്ങളിൽ ഇസ്രായേലിനെ പിന്തുണച്ചതിന് അമേരിക്കയ്ക്കുള്ള തിരിച്ചടിയാണെന്ന് പോപ്പ് ഗായിക ടെയ്‌ലർ സ്വിഫ്റ്റ് അവകാശപ്പെടുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്..

വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. എ ഐ  ഉപയോഗിച്ച് ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ഓഡിയോയിൽ മാറ്റം വരുത്തിയ ഈ വീഡിയോ ഡീപ്ഫേക്കാണ്. അവർ ഇങ്ങനെയൊരു പ്രസ്താവന  നടത്തിയിട്ടില്ല.

എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?

“ലോസ് ഏഞ്ചൽസിലും കാലിഫോർണിയയിലും ഉണ്ടായ തീപിടിത്തം യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ശിക്ഷയും ദൈവത്തിൻ്റെ പ്രതികാരവുമാണെന്ന് ഇപ്പോൾ മുസ്ലീങ്ങളല്ലാത്തവർ പോലും പരസ്യമായി പ്രഖ്യാപിക്കുന്നു. ഗാസയിലെ ഇസ്രായേൽ വംശഹത്യയുടെയും അമേരിക്കൻ സാമ്പത്തിക സഹായത്തിൻ്റെയും ഫലമായാണ് ഈ തീപിടിത്തമെന്ന് ഈ അമേരിക്കൻ സ്ത്രീ കരുതുന്നു” എന്ന അടിക്കുറിപ്പോടെയാണ് ‘M S H Adnan’ എന്ന ഫേസ്ബുക്ക് പേജ് ജനുവരി 15ന് (archive link)  വീഡിയോ പോസ്റ്റ് ചെയ്തത്.

അന്വേഷണം: 

ഈ വൈറൽ അവകാശവാദം  അന്വേഷിക്കാൻ, വിശ്വസ് ന്യൂസ് വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളിൽ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്  നടത്തി. 2021 നവംബർ 12-ന് ജിമ്മി ഫാലോണിൻ്റെ യൂട്യൂബ് ചാനലിൽ ‘ദ ടുനൈറ്റ് ഷോ’യിൽ അപ്‌ലോഡ് ചെയ്ത ഒറിജിനൽ വീഡിയോയുടെ നിരവധി ക്ലിപ്പുകൾ ഞങ്ങൾ കണ്ടെത്തി..

2021 നവംബർ 12-ന് ടെയ്‌ലർ സ്വിഫ്റ്റിനെ അഭിമുഖം നടത്തിയ ജിമ്മി ഫാലൻ്റെ ‘ദി ടുനൈറ്റ് ഷോ’യിൽ നിന്നുള്ളതാണ് യഥാർത്ഥ വീഡിയോയെന്ന് ഇത് വ്യക്തമായിരുന്നു.അക്കാലത്ത്, ലോസ് ആഞ്ചലസ് തീപിടുത്തമോ ഗാസയിൽ സമീപകാല ആക്രമണങ്ങളോ ആരംഭിച്ചിട്ടില്ല.2023 ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ഈ സമീപകാല ആക്രമണങ്ങൾ ആരംഭിച്ചത്.

തുടർന്ന് , സ്വിഫ്റ്റ് അത്തരത്തിലുള്ള എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ ഞങ്ങൾ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞു, എന്നാൽ ഈ അവകാശവാദത്തെ  പിന്തുണയ്ക്കുന്ന ആധികാരികമായ ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തിയില്ല.

കൂടാതെ, ഞങ്ങൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ   ചുണ്ടുകളുടെ ചലനങ്ങളും ഓഡിയോയും തമ്മിലുള്ള പൊരുത്തക്കേടും ഞങ്ങൾ ശ്രദ്ധിച്ചു, ഇത് വീഡിയോ എ ഐ – സൃഷ്ടിച്ചതാണോ എന്ന സംശയം ഉയർത്തി.

വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട് ഞങ്ങൾ ഞങ്ങളുടെ പങ്കാളിയായ DAU-യെ (എംസിഎയുടെ ഒരു സംരംഭം) ബന്ധപ്പെട്ടു. DAU-യുടെ വിദഗ്ധ സംഘം വീഡിയോ വിശകലനം ചെയ്യുകയും ഹൈവിൻ്റെ ഓഡിയോ ഡിറ്റക്ഷൻ ടൂൾ ഓഡിയോ ട്രാക്കിൻ്റെ ആദ്യ 20 സെക്കൻഡിൽ എ ഐ  കൃത്രിമത്വത്തിൻ്റെ ഉയർന്ന സാധ്യത     കാണിക്കുന്നതായി കണ്ടെത്തി. കൂടാതെ, Hiya ടൂൾ ഈ ഓഡിയോ ട്രാക്ക്   എ ഐ – ജനറേറ്റ് ചെയ്യുന്നത്തിനുള്ള 99% സാധ്യതയും സൂചിപ്പിച്ചു.   

ഈ വീഡിയോ സംബന്ധിച്ച് ഞങ്ങൾ എ ഐ  വിദഗ്ധനും ഗവേഷകനുമായ അസ്ഹർ മച്ച്‌വെയുമായി ബന്ധപ്പെട്ടപ്പോൾ  വീഡിയോയിലെ ഓഡിയോ മാറ്റിയതായി അദ്ദേഹം സ്ഥിരീകരിച്ചു.

അന്വേഷണത്തിനൊടുവിൽ, ഫേസ്ബുക്ക് ഉപയോക്താവായ ‘എം എസ് എച്ച് അദ്‌നാൻ’ എന്നയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്‌കാൻ ചെയ്തപ്പോൾ, പ്രസ്തുത ഉപയോക്താവിന് 5000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടെന്ന് വ്യക്തമായി.

നിഗമനം: വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ വൈറലായ വീഡിയോയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അതിൻ്റെ ഓഡിയോയിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും കണ്ടെത്തി. എ ഐ ഉപയോഗിച്ച് ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ഓഡിയോ തെറ്റായി മാറ്റം വരുത്തിയ ഈ വീഡിയോ ഒരു ഡീപ്ഫേക്കാണ്. ടെയ്‌ലർ സ്വിഫ്റ്റ്   ഇങ്ങനെയൊരു പ്രസ്താവന  നടത്തിയിട്ടില്ല.

  • Claim Review : 'ലോസ് ഏഞ്ചൽസ് ഫയർ' ഗാസ ബോംബിങ്ങിനുള്ള പ്രതികാരം  എന്ന് വിളിച്ച് ടെയ്‌ലർ സ്വിഫ്റ്റ് 
  • Claimed By : ഫേസ്ബുക്ക് പേജ് ‘എം എസ് എച്ച് അദ്നാൻ’
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later