Fact Check : ടെസ്ലയുടെ നിരോധനം പ്രഖ്യാപിച്ച ട്രംപിന്റെ ഈ വീഡിയോ ഒരു ഡീപ് ഫേക്ക് ആണ്
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ ക്ലിപ്പ് ഒരു ഡീപ്ഫേക്ക് വീഡിയോയാണെന്ന് കണ്ടെത്തി.
- By: Pallavi Mishra
- Published: Jun 23, 2025 at 10:45 PM
ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിൽ അമേരിക്കൻ ഐക്യനാടുകളിൽ ടെസ്ല ഉത്പാദനത്തിന്റെ നിരോധനം പ്രഖ്യാപിക്കുകയാണ് അദ്ദേഹം എന്നാണ് അവകാശവാദം,
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വൈറൽ ക്ലിപ്പ് ഒരു ഡീപ്ഫേക്ക് വീഡിയോയാണെന്ന് കണ്ടെത്തി.
എന്താണ് വൈറൽ പോസ്റ്റിൽ ഉള്ളത്?
ഇൻസ്റ്റാഗ്രാം ഉപയോക്താവ് eietv1 (archived link) 2025 ജൂൺ 9 ന് ഈ പോസ്റ്റ് പങ്കിട്ടു. വീഡിയോയിൽ, പ്രസിഡന്റ് ട്രംപ് ഇങ്ങനെ പറയുന്നതായി കേൾക്കുന്നു: അമേരിക്കയിൽ ടെസ്ല ഉത്പന്നങ്ങളുടെ നിർമാണം ഉടനടി പ്രാബല്യത്തിൽ വരും വിധം നിരോധിക്കുന്നതായി ഇന്ന് ഞാൻ പ്രഖ്യാപിക്കുന്നു. എല്ലാവര്ക്കും അറിയാവുന്നതുപോലെ എലോൺ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എന്നെ പിന്നിൽനിന്ന് കുത്തി.എപ്‌സ്റ്റീൻ ഫയലുകളിൽ എന്റെ ഇടപെടൽ ഉള്ളതായി അയാൾ സ് ഹാന്ഡിലിൽ നുണപറയുകയും ചെയ്തു. നിങ്ങൾ ഒരു മന്ദബുദ്ധി അല്ലെങ്കിൽ ടെസ്ലാസ് ഇഷ്ടപ്പെടുകയില്ല., അവ തീ പിടിച്ച് എളുപ്പത്തിൽ തകരാറാകുന്നു… ” നിങ്ങൾ ഒരു മന്ദബുദ്ധി അല്ലെങ്കിൽ ടെസ്ലാസ് ഇഷ്ടപ്പെടുകയില്ല., അവ തീ പിടിച്ച് എളുപ്പത്തിൽ തകരാറാകുന്നു …. “
അന്വേഷണം:
പ്രസിഡന്റ് ട്രംപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി. അത് സ്ഥിരീകരിക്കുന്ന ആധികാരിക റിപ്പോർട്ടുകൾ ഒന്നും ഞങ്ങൾ കണ്ടെത്തിയില്ല. അത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തിയിരുന്നെങ്കിൽ അത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നു.
അഭിപ്രായ വിഭാഗത്തിലെ നിരവധി ഉപയോക്താക്കൾ AI എഴുതിയതായി ഞങ്ങൾ ശ്രദ്ധിച്ചു, വീഡിയോ AI ജനറേറ്റുചെയ്തതാകാമെന്നതിന്റെ സൂചനയാണ് അത്.
ക്ലിപ്പ് എഐ-ജനറേറ്റുചെയ്തതാണോ എന്ന് പരിശോധിക്കാൻ, ഞങ്ങൾ ഞങ്ങളുടെ പങ്കാളി ഡീപ്ഫേക്ക്സ് വിശകലന യൂണിറ്റിനെ (Deepfakes Analysis Unit (DAU) ബന്ധപ്പെട്ടു. ആ ടൂൾ കണ്ടെത്തിയ വിവരങ്ങൾ ഇതാ:
1) ഹൈവ് എ ഐ ഡെയ്ഷൻ ഡിറ്റക്ടർ: ട്രംപിന്റെ മുഖത്തിന്റെ പല ഫ്രയിമുകളും “അതെ_ ഡീപ്ഫേക്ക്” എന്ന് ടൂൾ ഫ്‌ളാഗ് ചെയ്തു.

2) ഹൈവ് എ ഐ ഓഡിയോ ക്ലാസിഫയർ: പ്രാരംഭ 10 സെക്കൻഡ് ഒഴികെ, ഓഡിയോ ട്രാക്കിന്റെ ബാക്കി ഭാഗം “AI- ജനറേറ്റഡ്” എന്ന് തിരിച്ചറിഞ്ഞു.

3) ഡീപ്ഫേക്ക് -ഓ-മീറ്റർ: ഈ ഉപകരണത്തിലെ നാല് പ്രത്യേക ഓഡിയോ ഡിറ്റക്ടറുകൾ ഉയർന്ന സ്ഥിരീകരണ സ്കോറുകളിലൂടെ ഓഡിയോ ട്രാക്ക് എ ഐ ജനറേറ്റുചെയ്തതാണെന്ന് സൂചിപ്പിച്ചു.
വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കുന്നതിനായി ഞങ്ങൾ എ ഐ, പുതിയ സാങ്കേതികത വിദഗ്ദ്ധനായ അസഹാർ മക്വെയെ ബന്ധപ്പെട്ടു. വീഡിയോയിൽ എഐ കൃത്രിമത്വത്തിന്റെ ലക്ഷണങ്ങൾ അദ്ദേഹം സ്ഥിരീകരിച്ചു.
വൈറൽ വീഡിയോയുടെ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് സെർച്ച് ഞങ്ങളെ യഥാർത്ഥ വീഡിയോയിലേക്ക് നയിച്ചു. 2025 മെയ് 30 ന് ഇത് വൈറ്റ് ഹൌസ് ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡുചെയ്തിട്ടുണ്ട്.. ഈ ഒറിജിനലിന്റെ മിറർ പതിപ്പാണ് വൈറൽ ക്ലിപ്പ്. യഥാർത്ഥ വീഡിയോയിലെവിടെയും , അമേരിക്കൻ ഐക്യനാടുകളിൽ ടെസ്ല പ്രൊഡക്ഷൻ നിരോധനം പ്രസിഡന്റ് ട്രംപ് പരാമർശിച്ചില്ല.
ട്രംപ്-മസ്‌ക് തർക്കം :
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കോടീശ്വരനായ എലോൺ മസ്‌ക്കും തമ്മിൽ ഒരുപരസ്യ തർക്കം 2025 ജൂൺ ആദ്യവാരം നടന്ന ഈ തർക്കം ഏറെ ജനശ്രദ്ധ നേടി.മാഷ്ക്ക് പരസ്യമായി ട്രംപിനെ വിമർശിച്ചപ്പോൾ മാസ്ക്കിന്റെ കമ്പനിക്ക് സർക്കാർ കരാറുകൾ നല്കുകയില്ലെന്ന് ട്രംപ് ഭീഷണി മുഴക്കി. ഈ തർക്കത്തിന്റെ കൂടുത്തൽ വിവരങ്ങൾ വായിക്കാം: these stories.
ഇൻസ്റ്റാഗ്രാം പേജ് Eietv1 ആണ് വൈറൽ വ്യാജ പോസ്റ്റ് പങ്കിട്ടത്. ഈ പേജ് 1000 -ൽ അധികം ഉപയോക്താക്കൾ പിന്തുടരുന്നു.
നിഗമനം: ടെസ്ലയുടെ നിരോധനം പ്രഖ്യാപിച്ച ട്രംപിന്റെ വൈറൽ വീഡിയോ ഒരു ഡീപ്ഫേക്ക് ആണ്. ആധികാരിക വൈറ്റ് ഹൌസ് വീഡിയോയിൽ ഇത്തരം പ്രഖ്യാപനങ്ങളൊന്നുമില്ല.
- Claim Review : ടെസ്ലയുടെ നിരോധനം പ്രഖ്യാപിക്കുന്ന ട്രംപിന്റെ വീഡിയോ
- Claimed By : ഇൻസ്റ്റാഗ്രാം ഉപയോക്താവ് Eietv1.
- Fact Check : False
Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.











